ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എന്ന നിലയിൽ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്ന് ബെക്കാം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എന്ന നിലയിൽ ഒലെ നടത്തുന്ന പ്രകടനങ്ങൾ പ്രശംസനീയമാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ബെക്കാം. ഒലെക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ താൻ കാണുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെ ഒരു വലിയ ക്ലബിൽ ഇത് സ്വാഭാവികം ആണ്. പരിശീലകൻ ആയാലും താരമായാലും ഉടമകൾ ആയാലും എല്ലാവരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ വിമർശനങ്ങൾ നേരിടും. ഒലെ പറയുന്നു.

വിമർശനങ്ങൾ ഒക്കെ എങ്ങനെ നേരിടണം എന്ന് പരിചയസമ്പത്ത് കൊണ്ട് ഒലെ മനസ്സിലാക്കിയിട്ടുണ്ടാകും. ഒലെക്ക് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല പ്രകടനം ആണ് കാഴ്ചവെക്കുന്നത്. ഇപ്പോൾ മത്സര ഫലങ്ങളും അത് തെളിയിക്കുന്നുണ്ട്. ഒലെ മാഞ്ചസ്റ്ററിൽ വലിയ വിജയമായി മാറണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. താനും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും ഒലെയെ ഏറെ സ്നേഹിക്കുന്നുണ്ട് എന്നും ബെക്കാം പറഞ്ഞു.

Advertisement