ടെസ്റ്റ് റാങ്കിങ്ങിൽ വിരാട് കോഹ്‌ലിയെ മറികടന്ന് രോഹിത് ശർമ്മ

Virat Kohli Rohit Sharma India Test

ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ മറികടന്ന് രോഹിത് ശർമ്മ. തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങുമായി രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. 773 റേറ്റിംഗ് പോയിന്റുമായാണ് രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്ത് എത്തിയത്. 2017 നവംബറിന് ശേഷം ആദ്യമായാണ് വിരാട് കോഹ്‌ലി അല്ലാത്ത മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാൻ റാങ്കിങ്ങിൽ മുന്നിട്ട് നിൽക്കുന്നത്.

766 റേറ്റിംഗ് പോയിന്റുള്ള വിരാട് കോഹ്‌ലി റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ്. 916 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യക്കെതിരായ പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് റൂട്ടിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. രണ്ടാം സ്ഥാനത്ത് കെയ്ൻ വില്യംസണും മൂന്നാം സ്ഥാനത്ത് സ്റ്റീവ് സ്മിത്തുമാണ് ഉള്ളത്.

Previous articleജയത്തോടെ തുടങ്ങി ബിയാങ്കയും ക്വിറ്റോവയും മുച്ചോവ പുറത്ത്
Next articleഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പ്രസീദ് കൃഷ്ണയും