ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പ്രസീദ് കൃഷ്ണയും

Prasidh Krishna Virat Kohli India

ഇന്ത്യയും ഇംഗ്ലണ്ടനും തമ്മിൽ നാളെ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ കർണാടക ഫാസ്റ്റ് ബൗളർ പ്രസീദ് കൃഷ്ണയെ ഉൾപ്പെടുത്തി. ടീം മാനേജ്മെന്റിന്റെ ആവശ്യപ്രകാരമാണ് താരത്തെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി കളിച്ച പ്രസീദ് കൃഷ്ണ 6 വിക്കറ്റും വീഴ്ത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങിയത് മുതൽ സ്റ്റാൻഡ്‌ബൈ താരമായി പ്രസീദ് കൃഷ്ണ ഇംഗ്ലണ്ടിലുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്നിംഗ്സ് തോൽവിയേറ്റുവാങ്ങിയ ഇന്ത്യക്ക് പരമ്പരയിൽ തിരിച്ച് വരാനുള്ള അവസരമാണ് നാലാം ടെസ്റ്റ്. നാളെ ഓവലിൽ വെച്ചാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ്.

India’s squad : Rohit Sharma, KL Rahul, Mayank Agarwal, Cheteshwar Pujara, Virat Kohli (Captain), Ajinkya Rahane (vice-captain), Hanuma Vihari, Rishabh Pant (wicket-keeper), R. Ashwin, Ravindra Jadeja, Axar Patel, Jasprit Bumrah, Ishant Sharma, Mohd. Shami, Md. Siraj, Shardul Thakur, Umesh Yadav, Wriddhiman Saha (wicket-keeper), Abhimanyu Easwaran, Prithvi Shaw, Suryakumar Yadav, Prasidh Krishna

Previous articleടെസ്റ്റ് റാങ്കിങ്ങിൽ വിരാട് കോഹ്‌ലിയെ മറികടന്ന് രോഹിത് ശർമ്മ
Next articleബാഴ്‌സലോണയിൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സിക്ക് പുതിയ അവകാശി