“ഇംഗ്ലണ്ട് ബൗളർമാർക്കെതിരെ വിരാട് കോഹ്‌ലി ക്ഷമ കാണിക്കുന്നില്ല”

Virat Kohli Sad India

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ക്ഷമ കാണിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ. ഇംഗ്ലണ്ട് ബൗളർമാർ വിരാട് കോഹ്‌ലിക്കെതിരെ ക്ഷമ കാണിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റന് അത് കഴിഞ്ഞില്ലെന്നും ബംഗാർ പറഞ്ഞു.

വിരാട് കോഹ്‌ലി പലപ്പോഴും കളിക്കാൻ ഉദ്ദേശിക്കാത്ത ബോളുകൾ കളിക്കുന്നുണ്ടെന്നും സഞ്ജയ് ബംഗാർ പറഞ്ഞു. കഴിഞ്ഞ ടെസ്റ്റിൽ വിരാട് കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ഇംഗ്ലണ്ടിൽ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങിനെ കുറിച്ച് കൂടുതൽ വിമർശനങ്ങൾ ഉയർന്നിരുന്നു. അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും 1-1 എന്ന നിലയിൽ സമനിലയിലാണ്. പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും.

Previous articleമലയാളി താരം മഷൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും
Next articleഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ജോ റൂട്ട്