മലയാളി താരം മഷൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും

Img 20210901 024356

മലയാളി താരം മഷൂർ ശരീഫ് ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരു.. മഷൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ഒരു വർഷത്തെ പുതിയ കരാറാണ് ഒപ്പുവെച്ചത്. ഇന്നലെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും വന്നു. വി പി സുഹൈറിന്റെ കരാറും നോർത്ത് ഈസ്റ്റ് പുതുക്കിയിരുന്നു. മഷൂർ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. നോർത്ത് ഈസ്റ്റിനെ പ്ലേ ഓഫിൽ എത്തിക്കാനും ആയി. അതിനു ശേഷം താരം ഇന്ത്യക്കായി അരങ്ങേറ്റവും നടത്തിയിരുന്നു.

മുമ്പ് മൂന്ന് സീസണുകളിൽ ചെന്നൈ സിറ്റിക്ക് ഒപ്പം ഐലീഗിൽ കളിച്ച താരമാണ് മഷൂർ. ചെന്നൈ സിറ്റി ഐ ലീഗ് നേടിയപ്പോൾ അവരുടെ പ്രധാന താരമായിരുന്നു. നോർത്ത് ഈസ്റ്റ് താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബാൺ . മധ്യനിരക്കാരനാണെ‌ങ്കിലും മഷൂർ ഡിഫൻസിലാണ് പലപ്പോഴും നോർത്ത് ഈസ്റ്റിനായി പ്രത്യക്ഷപ്പെടുന്നത്. മലപ്പുറം കാവുങ്ങൽ സ്വദേശിയാണ്. മുമ്പ് ചെന്നൈ ലീഗിൽ ഹിന്ദുസ്ഥാൻ ഈഗിൾസിനു വേണ്ടി തിളങ്ങിയിരുന്നു. എയർ ഇന്ത്യ, പ്രയാഗ് യുണൈറ്റഡ് എന്നീ ക്ലബുകൾക്കും മഷൂർ കളിച്ചിട്ടുണ്ട്. മുൻ എം എസ് പി താരം കൂടിയാണ് മഷൂർ‌.

Previous articleഅമർജിത് എഫ് സി ഗോവ വിട്ട് ഈസ്റ്റ് ബംഗാളിൽ
Next article“ഇംഗ്ലണ്ട് ബൗളർമാർക്കെതിരെ വിരാട് കോഹ്‌ലി ക്ഷമ കാണിക്കുന്നില്ല”