“സമ്മർദ്ദത്തിലായ വിരാട് കോഹ്‌ലി വളരെയധികം അപകടകാരി”

Viratkohli

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ക്യാപ്റ്റിനായി തിരിച്ചുവരുമ്പോൾ സമ്മർദ്ദത്തിൽ ആയിരിക്കുമെന്നും അത് താരത്തെ കൂടുതൽ അപകടകാരിയാക്കുമെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. നേരത്തെ താത്കാലിക ക്യാപ്റ്റനായ അജിങ്കെ രഹാനെക്ക് കീഴിൽ ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു.

തുടർന്ന് വീണ്ടും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുന്ന വിരാട് കോഹ്‌ലിക്ക് ഇംഗ്ലണ്ടിനെ നേരിടുമ്പോൾ സമ്മർദ്ദം ഉണ്ടാവുമെന്നും വിരാട് കോഹ്‌ലി തന്റെ ക്യാപ്റ്റൻസി തെളിയിക്കാനുള്ള ശ്രമത്തിലാവുമെന്നും നാസർ ഹുസൈൻ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ പരമ്പര ജയം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പര വിജയങ്ങളിൽ ഒന്നാണ് എന്നും അതിന്റെ ഒരുപാട് ക്രെഡിറ്റ് ശാന്ത സ്വഭാവമുള്ള രഹാനെക്ക് ആണെന്നും നാസർ ഹുസൈൻ പറഞ്ഞു. അത് കൊണ്ട് തന്നെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചുവരുന്ന വിരാട് കോഹ്‌ലിക്ക് ഇത് സമ്മർദ്ദം സൃഷ്ടിക്കുമെന്നും നാസർ ഹുസൈൻ പറഞ്ഞു.

എന്നാൽ ഓസ്ട്രേലിയയിൽ അവസാന ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കിലും ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര മുഴുവൻ കളിച്ചത് കോഹ്‌ലിയുടെ ശൈലിയിൽ ആണെന്നും നാസർ ഹുസൈൻ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ജയം നേടാനായില്ലെങ്കിൽ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.

Previous articleകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടം
Next article“അമ്രീന്ദർ സിംഗ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ”