ടി20യില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട് കോഹ്‍ലി

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട് കോഹ്‍ലി. 12 തവണ ഈ നേട്ടം സ്വന്തമാക്കിയ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയ്ക്കൊപ്പമാണ് കോഹ്‍ലി ഇന്ന് വിന്‍ഡീസിനെതിരെയുള്ള തന്റെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് വഴി എത്തിയത്.

94 റണ്‍സുമായി പുറത്താകാതെ നിന്ന് കോഹ്‍ലി ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. 11 മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ഷാഹീദ് അഫ്രീദിയാണ് പട്ടികയില്‍ കോഹ്‍ലിയ്ക്കും നബിയ്ക്കും പിന്നിലായുള്ളത്.

Previous articleആയിരം ടി20 റണ്‍സ് തികച്ച് കെഎല്‍ രാഹുല്‍
Next articleമാഞ്ചസ്റ്റർ സിറ്റിയോട് അനുകൂല നിലപാട്, ഫിഫക്കെതിരെ രൂക്ഷ വിമർശനവുമായി ചെൽസി