ആയിരം ടി20 റണ്‍സ് തികച്ച് കെഎല്‍ രാഹുല്‍

ടി20യില്‍ ആയിരം അന്താരാഷ്ട്ര റണ്‍സ് തികച്ച് കെഎല്‍ രാഹുല്‍. ഇന്ന് വിന്‍ഡീസിനെതിരെയുള്ള ചേസില്‍ നിര്‍ണ്ണായകമായ കൂട്ടുകെട്ട് വിരാട് കോഹ്‍ലിയുമായി പടുത്തുയര്‍ത്തിയ രാഹുല്‍ 40 പന്തില്‍ നിന്ന് 62 റണ്‍സാണ് നേടിയത്. തന്റെ ഏഴാം ടി20 അര്‍ദ്ധ ശതകം നേടിയ രാഹുല്‍ പുറത്തായെങ്കിലും വിജയത്തിന് വേണ്ട അടിത്തറ നേടിയ ശേഷമാണ് താരം മടങ്ങിയത്.

കൂട്ടുകെട്ടിന്റെ തുടക്കത്തില്‍ വിരാട് കോഹ്‍ലി ക്രീസില്‍ നിലയുറപ്പിക്കുവാന്‍ പാടുപെട്ടപ്പോള്‍ മറുവശത്ത് യഥേഷ്ടം സ്കോറിംഗ് നടത്തി റണ്‍ റേറ്റ് ഉയരാതെ നിര്‍ത്തിയത് കെഎല്‍ രാഹുലായിരുന്നു.

Previous articleഭാഗ്യം സബാൻ കോട്ടക്കലിനൊപ്പം, വിജയത്തോടെ തുടക്കം
Next articleടി20യില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട് കോഹ്‍ലി