“വിരാട് കോഹ്‌ലിയെക്കാൾ കഠിനാധ്വാനിയായ ഒരു ക്രിക്കറ്റ് താരത്തെ താൻ കണ്ടിട്ടില്ല”

- Advertisement -

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെക്കാൾ കഠിനാധ്വാനിയായ ഒരു ക്രിക്കറ്റ് താരത്തെ താൻ കണ്ടിട്ടില്ലെന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. ക്രിക്കറ്റിനോടുള്ള പ്രതിബദ്ധതയാണ് വിരാട് കോഹ്‌ലിയിൽ താൻ കണ്ട ഏറ്റവും മികച്ച കാര്യമെന്നും ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ പറഞ്ഞു.

വിരാട് കോഹ്‌ലിക്ക് ലോകത്തിലെ ഏറ്റവും മികച്ച താരം ആവാനുള്ള ആഗ്രഹം ഉണ്ടെന്നും അതിനായി താരം കഠിനാദ്ധ്വാനം ചെയ്യുന്നുണ്ടെന്നും റാത്തോർ പറഞ്ഞു.  സാഹചര്യങ്ങൾക്ക് അനുസരിച്ച് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള താരത്തിന് കഴിവാണ് കോഹ്‌ലിയെ വ്യത്യസ്തനാക്കുന്നതെന്നും വിക്രം റാത്തോർ പറഞ്ഞു.

ആവശ്യമുള്ള സമയത്ത് വ്യത്യസ്തമായ രീതിയിൽ കളിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടെന്നും താരം എല്ലാ ഫോർമാറ്റിലും വ്യത്യസ്ത രീതിയിലാണ് കളിക്കുന്നതെന്നും അത് വിരാട് കോഹ്‌ലിയുടെ ശക്തിയാണെന്നും വിക്രം റാത്തോർ പറഞ്ഞു.

Advertisement