“ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോഹ്‌ലി”

Staff Reporter

ഇന്ത്യൻ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പഠാൻ. ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇർഫാൻ പഠാന്റെ പ്രതികരണം.

ടെസ്റ്റിൽ 59 ശതമാനം വിജയം ഉള്ള ക്യാപ്റ്റൻ ആണ് വിരാട് കോഹ്‌ലിയെന്നും രണ്ടാം സ്ഥാനത്തുള്ള ക്യാപ്റ്റന്റെ വിജയ ശതമാനം 45 ആണെന്നും ഇർഫാൻ പഠാൻ ഓർമിപ്പിച്ചു. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര വിജയം ഇന്ത്യയിൽ ഇന്ത്യയുടെ തുടർച്ചയായ 14മത്തെ ടെസ്റ്റ് പരമ്പര വിജയമായിരുന്നു. ഇതിൽ 11 പരമ്പര വിജയങ്ങളും വിരാട് കോഹ്‌ലിക്ക് കീഴിലായിരുന്നു. ന്യൂസിലാൻഡിനെതിരായ പരമ്പര വിജയത്തോടെ ടെസ്റ്റ് റാങ്കിങ്ങിൽ ന്യൂസിലാൻഡിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.