രഞ്ജി ട്രോഫിയിലൂടെ ടെസ്റ്റ് ടീമിലേക്ക് വരവിനൊരുങ്ങി ശിഖർ ധവാൻ

രഞ്ജി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി കളിച്ച് ടെസ്റ്റ് ടീമിൽ നഷ്ട്ടപെട്ട സ്ഥാനം തിരിച്ചെടുക്കാനൊരുങ്ങി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ഇപ്പോൾ നിലവിൽ സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി ധവാൻ കളിക്കുന്നുണ്ട്. രഞ്ജി ട്രോഫി തുടങ്ങിയാൽ കിട്ടുന്ന അവസരങ്ങളിൽ എല്ലാം കളിച്ച് ടെസ്റ്റ് ടീമിൽ ഇടം കണ്ടെത്താനാണ് തന്റെ ശ്രമമെന്ന് ശിഖർ ധവാൻ പറഞ്ഞു.

ഇന്ത്യൻ ടീമിൽ കളിക്കുന്നതിന് മുൻപ് രഞ്ജി ട്രോഫി കളിക്കുമ്പോൾ തനിക്കുണ്ടായിരുന്ന അതെ എനർജി തനിക്ക് ഇപ്പോഴും ഉണ്ടെന്നും രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ ടീമിൽ കയറാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ താനും ഉണ്ടാവുമെന്നും ധവാൻ പറഞ്ഞു. നിലവിൽ ടെസ്റ്റിൽ രോഹിത് ശർമ്മയും മായങ്ക് അഗർവാളുമാണ് ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണർമാർ. ഇരുവരും അടുത്തിടെ കഴിഞ്ഞ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Previous articleവിജയ് മെര്‍ച്ചന്റ് ട്രോഫി, കേരളത്തിന് പുതുച്ചേരിയ്ക്കെതിരെ 171 റണ്‍സിന്റെ വിജയം
Next articleആദ്യ ദിനം ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ