ഡല്‍ഹിയെ ചുരുട്ടിക്കെട്ടി യുപി സെമിയിലേക്ക്

Upvijayhazare2

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് ഉത്തര്‍ പ്രദേശ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉത്തര്‍ പ്രദേശ് ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സ് നേടിയ ശേഷം ഡല്‍ഹിയെ 48.1 ഓവറില്‍ 234 റണ്‍സിന് പിടിച്ചുകെട്ടിയാണ് വിജയം സ്വന്തമാക്കിയത്. 46 റണ്‍സിന്റെ വിജയം ആണ് യുപി ഇന്ന് നേടിയത്.

ലളിത് യാദവ്(61), അനുജ് റാവത്ത്(47), ഹിമ്മത് സിംഗ്(39), നിതീഷ് റാണ(21) എന്നിവരാണ് ഡല്‍ഹിയ്ക്കായി റണ്‍സ് കണ്ടെത്തിയത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍മാരെ യഷ് ദയാല്‍ പുറത്താക്കിയപ്പോള്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് ഡല്‍ഹിയ്ക്ക് കരകയറാനായില്ല.

യഷ് ദയാല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അക്വിബ് ഖാനും അക്ഷ് ദീപ് നാഥും രണ്ട് വീതം വിക്കറ്റ് നേടി.

Previous articleയൂറോ കപ്പിന് ശേഷം ലോ ജർമൻ പരിശീലകൻ സ്ഥാനം ഒഴിയും
Next articleബാഴ്‌സലോണക്കെതിരെ പി.എസ്.ജി നിരയിൽ നെയ്മർ ഇല്ല