ബിഹാറിനെ ചുരുട്ടി മടക്കി സെമിയിലെത്തി മുംബൈ

Sports Correspondent

വിജയ് ഹസാരെ ട്രോഫിയില്‍ അനായാസ ജയം നേടി മുംബൈ. 9 വിക്കറ്റിനു ബിഹാറിനെ പരാജയപ്പെടുത്തിയാണ് സെമി അങ്കത്തിനു മുംബൈ യോഗ്യത നേടിയത്. 69 റണ്‍സിനു ബിഹാറിനെ എറിഞ്ഞിട്ട മുംബൈയ്ക്കായി തുഷാര്‍ ദേശ്പാണ്ടേ, ഷംസ് മുലാനിയുമാണ് ബൗളിംഗില്‍ തിളങ്ങിയത്. ദേശ്പാണ്ടേ 5 വിക്കറ്റും മുലാനി മൂന്ന് വിക്കറ്റും നേടിയപ്പോള്‍ 28.2 ഓവറില്‍ ബിഹാറിനെ മുംബൈ ചുരുട്ടി മടക്കി.

രോഹിത്ത് ശര്‍മ്മ(33*), അഖില്‍ ഹാര്‍വേദ്കര്‍(24) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 12.3 ഓവറില്‍ മുംബൈ ജയം സ്വന്തമാക്കി. അഖില്‍ പുറത്തായെങ്കിലും ലക്ഷ്യം ചെറുതായതിനാല്‍ ആദിത്യ താരെയോടൊപ്പം രോഹിത് ശര്‍മ്മ ടീമിനെ വിജയത്തിലേക്ക് നയിച്ചു. അശുതോഷ് അമനാണ് ബിഹാറിനായി വിക്കറ്റ് നേടിയത്.