യാദവിനൊപ്പം ജഡേജയും, വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിനു തിരശ്ശീല

ഉമേഷ് യാദവിനൊപ്പം രവീന്ദ്ര ജഡേജയും വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ വട്ടം കറക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 127 റണ്‍സിനു പുറത്തായി സന്ദര്‍ശകര്‍. 38 റണ്‍സ് നേടിയ സുനില്‍ അംബ്രിസും 19 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും ചായയ്ക്ക് ശേഷം വിന്‍ഡീസ് ചെറുത്ത് നില്പിന്റെ പ്രതീകമായി മാറുമെന്ന് തോന്നിയ നിമിഷത്തിലാണ് രവീന്ദ്ര ജഡേജ ഇരുവരുടെയും അന്തകനായി അവതരിച്ചത്.

ഏറെ വൈകാതെ 46.1 ഓവറില്‍ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സിനു 127 റണ്‍സില്‍ തിരശീല വീഴുമ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് സ്വന്തമാക്കുവാനായി നേടേണ്ടത് 72 റണ്‍സ് മാത്രമാണ്. രണ്ടാം ഇന്നിംഗ്സിലെ നാല് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 10 വിക്കറ്റാണ് മത്സരത്തില്‍ നിന്ന് ഉമേഷ് യാദവ് നേടിയത്. രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ കുല്‍ദീപ് യാദവിനു ഒരു വിക്കറ്റ് ലഭിച്ചു.

Previous articleബിഹാറിനെ ചുരുട്ടി മടക്കി സെമിയിലെത്തി മുംബൈ
Next articleവാൻ ഡയ്ക്കിനും പരിക്ക്, ലിവർപൂൾ ആശങ്കയിൽ