മുഹമ്മദ് സിറാജിനും ഹനുമ വിഹാരിയ്ക്കും ഇന്ത്യന്‍ ടീമില്‍ നിന്ന് വിടുതല്‍ നല്‍കി

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കായി മുഹമ്മദ് സിറാജിനെയും ഹനുമ വിഹാരിയെയും വിട്ടു നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിന്‍ഡീസിനെതിരെ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നുവെങ്കിലും ഇരു താരങ്ങള്‍ക്കും അവസാന ഇലവനില്‍ ഇടം പിടിച്ചിക്കാനായിരുന്നില്ല. ഒക്ടോബര്‍ 15നു ഇരുവരും ഹൈദ്രാബാദിനായി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കാന്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്.

ആന്ധ്രയാണ് ഹൈദ്രാബാദിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ എതിരാളികള്‍. ബെംഗളൂരുവിലാണ് മത്സരം നടക്കുക.

Previous articleവിന്‍ഡീസിനു തകര്‍ച്ച, സംഹാര താണ്ഡവമാടി ഉമേഷ് യാദവ്
Next articleബിഹാറിനെ ചുരുട്ടി മടക്കി സെമിയിലെത്തി മുംബൈ