കളിച്ചത് നാല് മത്സരങ്ങള്‍, നാലിലും അര്‍ദ്ധ ശതകം നേടി പൃഥ്വി ഷാ

ഇന്ന് ഹൈദ്രാബാദിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ തന്റെ അര്‍ദ്ധ ശതകം നേടുമ്പോള്‍ പൃഥ്വി ഷാ സീസണില്‍ തന്റെ നാലാമത്തെ അര്‍ദ്ധ ശതകമാണ് നേടിയത്. 34 പന്തില്‍ നിന്ന് ഷാ നേടിയ അര്‍ദ്ധ ശതകം താന്‍ കളിച്ച നാലാമത്തെ മത്സരത്തില്‍ നിന്ന് അത്രയും തന്നെ അര്‍ദ്ധ ശതകം നേടുക എന്നൊരു സവിശേഷത കൂടി ഇന്ന് താരം സ്വന്തമാക്കി.

34 പന്തില്‍ നിന്ന് തന്നെ ബറോഡയ്ക്കെതിരെ ഷാ ഈ സീസണില്‍ അര്‍ദ്ധ ശതകം നേടിയിരുന്നു. റെയില്‍വേസിനെതിരെ 36 പന്തിലും കര്‍ണ്ണാടകയ്ക്കെതിരെ 41 പന്തിലുമാണ് താരം ഈ സീസണില്‍ നേടിയ മറ്റു അര്‍ദ്ധ ശതകങ്ങള്‍.

Previous articleരാജ്യാന്തര ഇടവേള കഴിഞ്ഞു, വൻ പോരാട്ടങ്ങളുമായി ക്ലബ് ഫുട്ബോൾ തിരികെയെത്തുന്നു
Next articleബ്രസീൽ ഗോൾകീപ്പറുടെ ഗ്ലോവ് പറന്ന് എത്തിയത് മലപ്പുറം സ്വദേശിയുടെ കൈയിൽ