വീണ്ടും അടിച്ച് തകര്‍ത്ത് പൃഥ്വി ഷാ, മൂംബൈയ്ക്ക് 322 റണ്‍സ്

Prithvishaw

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണ്ണാടകയ്ക്കെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി മുംബൈ ോപ്പണര്‍ പൃഥ്വി ഷാ. പൃഥ്വിയുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 322 റണ്‍സിന് 49.2 ഓവറില്‍ ഓള്‍ഔട്ട് ആയി. പൃഥ്വി ഷാ 122 പന്തില്‍ നിന്ന് 165 റണ്‍സാണ് നേടിയത്. 17 ഫോറും 7 സിക്സും അടക്കമായിരുന്നു ഈ പ്രകടനം.

യശസ്വി ജൈസ്വാലിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും മുംബൈയ്ക്ക് വേണ്ടി പൃഥ്വി ഷായുടെ മിന്നും പ്രകടനം ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ആദിത്യ താരെയുമായി(16) 71 റണ്‍സ് നേടി പൃഥ്വി. മൂന്നാം വിക്കറ്റില്‍ ഷംസ് മുലാനിയുമായി ചേര്‍ന്ന് 159 റണ്‍സാണ് പൃഥ്വി ഷാ നേടിയത്.

എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ മുലാനിയും(45) പൃഥ്വിയും പുറത്തായതോടെ അവസാന ഓവറുകളില്‍ പുതിയ ബാറ്റ്സ്മാന്മാര്‍ ആയിരുന്നു മുംബൈയ്ക്കായി ക്രീസിലെത്തിയത്. അവസാന ഓവറുകളില്‍ ശിവം ഡുബേ(27), അമന്‍ ഹക്കീം ഖാന്‍(25) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് മുംബൈയുടെ സ്കോര്‍ 300 കടത്തിയത്. കര്‍ണ്ണാടകയ്ക്ക് വേണ്ടി വൈശാഖ് നാലും പ്രസിദ്ധ് മൂന്നും വിക്കറ്റ് നേടുകയായിരുന്നു.

Previous articleഗുജറാത്തിനെ 184 റണ്‍സിന് ഓള്‍ഔട്ട് ആക്കി ഉത്തര്‍ പ്രദേശ്
Next articleഹഷ്മുത്തുള്ള ഷഹീദിയ്ക്കും ശതകം, അഫ്ഗാനിസ്ഥാനെതിരെ ഒന്നും ചെയ്യാനാകാതെ സിംബാബ്‍വേ ബൗളര്‍മാര്‍