വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെ 227 റൺസിൽ ഒതുക്കി ഹൈദരാബാദ്. ടോസ് നേടിയ ഹൈദരാബാദ് കേരളത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി ബാറ്റ്സ്മാൻമാർക്ക് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. മത്സരം തുടങ്ങി ആദ്യ പന്തിൽ വിക്കറ്റ് നഷ്ട്ടമായ കേരളം തുടർന്ന് അങ്ങോട്ട് പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത്.
കേരള ബാറ്റസ്മാൻമാർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ആ തുടക്കമെല്ലാം വലിയ സ്‌കോറിൽ എത്തിക്കുന്നതിൽ പരാജയപെടുകയായിരിന്നു. കേരള നിരയിൽ ആറ് ബാറ്റ്സ്മാൻമാരാണ് 28 റൺസിനും 36 റൺസിനും ഇടയിൽ പുറത്തായത്. വിഷ്ണു വിനോദ് (29 റൺസ് ), റോബിൻ ഉത്തപ്പ (33 റൺസ് ), സഞ്ജു സാംസൺ(36 റൺസ്), സച്ചിൻ ബേബി (32 റൺസ്), രാഹുൽ( 35 റൺസ്), അക്ഷയ് ചന്ദ്രൻ(28 റൺസ്)എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോർ നേടാനാവാതെ പോയി. ഹൈദരാബാദിന് വേണ്ടി അജയ് ദേവ് ഗൗഡ് 3 വിക്കറ്റ് വീഴ്ത്തി.













