“മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകുന്നത് സ്വപ്നം, താൻ തയ്യാർ” – വെങ്ങർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകുക എന്നത് ഏത് പരിശീലകന്റെയും സ്വപ്നമാണെന്ന് ആഴ്സണലിന്റെ ഇതിഹാസ പരിശീലകായിരുന്ന ആഴ്സെൻ വെങ്ങർ. ഒരു സീസൺ മുമ്പ് ആഴ്സണൽ പരിശീലക സ്ഥാനം ഒഴിഞ്ഞ വെങ്ങർ അവസാന രണ്ടു സീസണുകളായിട്ടും പരിശീലക സ്ഥാനത്തേക്ക് മടങ്ങി എത്തിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് സോൾഷ്യാറിന്റെ കീഴിൽ പരുങ്ങലാകുന്ന അവസ്ഥയിലാണ് വെങ്ങറിന്റെ ഈ അഭിപ്രായ പ്രകടനം വരുന്നത്.

താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവാൻ തയ്യാറാണ് എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ആയാൽ എന്തൊക്കെ ചെയ്യണമെന്ന് തനിക്ക് വ്യക്തമായ പ്ലാൻ ഉണ്ട് എന്നും വെങ്ങർ പറഞ്ഞു. ആഴ്സണലിന്റെ ഇൻവിൻസിബിൾ ടീമിനെ സൃഷ്ടിച്ച പരിശീലകനാണ് വെങ്ങർ. ഒരു സീസൺ മുഴുവൻ അപരാജിതരായി ആഴ്സണൽ കളിച്ചത് ഇപ്പോഴും വേറെ ഒരു ടീമിനും സാധിക്കാത്ത കാര്യമാണ്. വെങ്ങറിന്റെ ഈ വാക്കുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ ഒരു വിഭാഗവും പ്രതീക്ഷയോടെ ആണ് കാണുന്നത്.

Advertisement