കേരളത്തിനെതിരെ കത്തിക്കയറി വെങ്കിടേഷ് അയ്യര്‍

Venkateshiyer

ഐപിഎൽ താരം വെങ്കിടേഷ് അയ്യരുടെ മികവിൽ കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മധ്യ പ്രദേശ്. 84 പന്തിൽ 112 റൺസാണ് വെങ്കിടേഷ് അയ്യര്‍ നേടിയത്. ശുഭം ശര്‍മ്മ(82), രജത് പടിദാര്‍(49), അഭിഷേക് ഭണ്ഡാരി(49) എന്നിവരും തിളങ്ങിയപ്പോള്‍ മധ്യ പ്രദേശ് 9 വിക്കറ്റ് നഷ്ടത്തിൽ 329 റൺസാണ് നേടിയത്.

ഒരു ഘട്ടത്തിൽ മധ്യ പ്രദേശ് 108/3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് 169 റൺസ് കൂട്ടുകെട്ടുമായി അയ്യരും ശുഭം ശര്‍മ്മയും ചേര്‍ന്ന് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു. കേരളത്തിനായി വിഷ്ണു വിനോദ് മൂന്ന് വിക്കറ്റും ബേസിൽ തമ്പി രണ്ട് വിക്കറ്റും നേടി.

Previous articleസന്ദേശ് ജിങ്കൻ ചികിത്സക്കായി ഇന്ത്യയിൽ
Next articleട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിനെതിരെ മികച്ച ലീഡുമായി ഓസ്ട്രേലിയ