ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിനെതിരെ മികച്ച ലീഡുമായി ഓസ്ട്രേലിയ

Travis Head Ashes Australia England Test

ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിൻബലത്തിൽ ഇംഗ്ലണ്ടിനെതിരെ മികച്ച ലീഡ് സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൽ ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 343 റൺസ് എന്ന നിലയിലാണ്. 89 പന്തിൽ സെഞ്ച്വറി തികച്ച ട്രാവിസ് ഹെഡ് ആണ് അവസാന സെഷനിൽ ഓസ്‌ട്രേലിയൻ സ്കോർ ഉയർത്തിയത്.

നിലവിൽ 196 റൺസിന്റെ ലീഡ് ആണ് ഓസ്‌ട്രേലിയക്ക് ഉള്ളത്. രണ്ടാം ദിവസത്തെ അവസാന സെഷനിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി സെഞ്ച്വറി നേടിയ ട്രെവിസ് ഹെഡ് ആണ് ഓസ്ട്രേലിയക്ക് മികച്ച ലീഡ് നേടി കൊടുത്തത്. നിലവിൽ 95 പന്തിൽ 112 റൺസുമായി ട്രാവിസ് ഹെഡ് പുറത്താവാതെ നിൽക്കുകയാണ്. 10 റൺസ് എടുത്ത മിച്ചൽ സ്റ്റാർക്ക് ആണ് ട്രാവിസ് ഹെഡിനൊപ്പം ക്രീസിൽ ഉള്ളത്.

നേരത്തെ 94 റൺസ് എടുത്ത ഡേവിഡ് വാർണറുടെയും 74 റൺസ് എടുത്ത മർകസ് ലബുഷെയ്‌നിന്റെയും പ്രകടനമാണ് ഓസ്ട്രേലിയക്ക് മികച്ച അടിത്തറ നൽകിയത്. ഇംഗ്ലണ്ടിന് വേണ്ടി ഒലി റോബിൻസൺ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രിസ് വോക്‌സ്, മാർക്ക് വുഡ്, ജാക്ക് ലീച്, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Previous articleകേരളത്തിനെതിരെ കത്തിക്കയറി വെങ്കിടേഷ് അയ്യര്‍
Next articleകേരള വനിതാ ഫുട്ബോൾ ലീഗിനു മുമ്പ് സെലിബ്രിറ്റി ഫുട്ബോൾ, റിമ കല്ലിംഗലും മാളവിക ജയറാമും ടീമുകളെ നയിക്കും