ഹാർദിക് പാണ്ഡ്യ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല

Staff Reporter

ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. തന്റെ ബൗളിംഗ് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് ഭാഗമായുള്ള കഠിന പരിശീലനത്തിന് വേണ്ടിയാണ് ഹാർദിക് പാണ്ഡ്യ വിജയ് ഹസാരെ ട്രോഫിയിൽ ബറോഡക്ക് വേണ്ടി കളിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത്.

മുംബൈയിൽ വെച്ചാണ് തന്റെ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പാണ്ഡ്യ നടത്തുന്നത്. 2019ൽ തന്റെ പുറം ഭാഗത്ത് ശസ്ത്രക്രിയ നടത്തിയതിന് ശേഷം പാണ്ഡ്യക്ക് പൂർണമായ ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടില്ല. തുടർന്ന് താരം ഇന്ത്യൻ ടീമിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. അതെ സമയം ഹാർദിക് പാണ്ഡ്യയുടെ സഹോദാരൻ ക്രൂണാൽ പാണ്ഡ്യ ബറോഡ ടീമിനൊപ്പം പരിശീലനം നടത്താൻ ക്യാമ്പിൽ എത്തിച്ചേർന്നിട്ടുണ്ട്.