ജൂഡ് ബെല്ലിങ്ഹാമിന് പിഴ, വിലക്ക് ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ മ്യൂണിക്കിനോട് ബൊറൂസിയ ഡോർട്ട്മുണ്ട് ഏറ്റ തോൽവിക്ക് ശേഷം റഫറി ഫെലിക്സ് സ്വെയറിനെതിരെ ജൂഡ് ബെല്ലിംഗ്ഹാം നടത്തിയ പരാമർശങ്ങൾക്ക് താരത്തിന് ജർമ്മൻ എഫ് എ പിഴ വിധിച്ചു. ഡോർട്മുണ്ടിന്റെ പെനാൽറ്റി അപ്പീലുകൾ ലംഘിച്ചതിനായിരുന്നു ബെല്ലിങ്ഹാമിന്റെ മോശം പ്രതികരണം. താരത്തിന് വിലക്ക് ലഭിക്കും എന്ന് കരുതിയിരുന്നു എങ്കിലും അതുണ്ടായില്ല. ബൊറൂസിയ ഡോർട്ട്മുണ്ട് ഈ പിഴക്ക് ർതിരെ അപ്പീൽ നൽകില്ല, ശനിയാഴ്ച ബോച്ചുമിനെതിരായ അവരുടെ അടുത്ത ബുണ്ടസ്ലിഗ മത്സരത്തിൽ കളിക്കാൻ ബെല്ലിംഗ്ഹാം ഉണ്ടാകും. ബ്ർല്ലിങ്ഹാമിനെതിരായ പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്