വാൻ ഡെ ബീകും ഡീൻ ഹെൻഡേഴ്സണും നാളെ ആദ്യ ഇലവനിൽ

Newsroom

നാളെ യങ് ബോയ്സിന് എതിരെ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വാൻ ഡെ ബീകും ഡീൻ ഹെൻഡേഴ്സണും കളിക്കും എന്ന് പരിശീലകൻ റാൾഫ് റാങ്നിക് പറഞ്ഞു. നാളെ രണ്ടു പേരും ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്റ്റൽ പാലസിനെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റങ്ങൾ ഉണ്ടാകും. എല്ലാ താരങ്ങളെയും മനസ്സിലാക്കാൻ ആണ് താൻ ശ്രമിക്കുന്നത് എ‌‌ന്ന് റാങ്നിക്ക് പറഞ്ഞു.

ഒലെയുടെ കീഴിൽ ഒട്ടും അവസരമില്ലാതിരുന്ന വാൻ ഡെ ബീകിന് റാൾഫിന് കീഴിൽ എങ്കിലും താളം കിട്ടും എന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് ആരാധകർ. ഡിഹിയയുടെ മികച്ച ഫോം കാരണം ഡീനിനും ഈ സീസണ അവസരം ലഭിച്ചിരുന്നില്ല. ലിംഗാർഡിനെ പോലെയുള്ള താരങ്ങൾക്കും താൻ അവസരം നൽകും എന്നും റാങ്നിക്ക് ഇന്ന് പറഞ്ഞു.