ക്വാര്‍ട്ടറിലെത്തുവാന്‍ ഡല്‍ഹി നേടേണ്ടത് 288 റണ്‍സ്

Delhi

ഡല്‍ഹിയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫി എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഉത്തരാഖണ്ഡിന് 287 റണ്‍സ്. എലൈറ്റ് ഗ്രൂപ്പില്‍ എട്ടാം സ്ഥാനക്കാരായ ഡല്‍ഹിയും പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഉത്തരാഖണ്ഡും തമ്മിലായിരുന്നു ഇന്ന് പ്രിലിമിനറി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

77 റണ്‍സ് നേടിയ കമാല്‍ സിംഗും 62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കുണാല്‍ ചന്ദേലയുമാണ് ഉത്തരാഖണ്ഡ് നിരയില്‍ തിളങ്ങിയത്. വൈഭവ് ബട്ട്(29), ജയ് ബിസ്ട(31) എന്നിവരും ടീമിനായി റണ്‍സ് കണ്ടെത്തി. 44 റണ്‍സ് നേടിയ സൗരഭ് റാവത്ത് ആണ് ഉത്തരാഖണ്ഡിനെ ഈ സ്കോറിലേക്ക് നയിച്ചത്. ഇന്നിംഗ്സിലെ അവസാന പന്തിലാണ് താരം പുറത്തായത്.

8 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഡല്‍ഹിയ്ക്ക് വേണ്ടി പ്രദീപ് സാംഗ്വാന്‍ മൂന്നും നിതീഷ് റാണ രണ്ട് വിക്കറ്റും നേടി.

Previous articleഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നു, മിത്താലിയ്ക്ക് അര്‍ദ്ധ ശതകം, ടീം നേടിയത് 177 റണ്‍സ്
Next articleപ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് പരാതി പറയുന്നത് തെറ്റായ സമീപനം – ജോ റൂട്ട്