ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് സിംബാബ്‍വേ, കൂറ്റന്‍ ജയവുമായി ശ്രീലങ്ക

Srilankazimbabwe

ശ്രീലങ്കയുടെ 254/9 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‍വേയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടീം 70 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 184 റൺസിന്റെ കനത്ത പരാജയം ആണ് ടീം ഏറ്റുവാങ്ങിയത്.

ജെഫ്രി വാന്‍ഡെര്‍സേ നാലും ദുഷ്മന്ത ചമീര, രമേശ് മെന്‍ഡിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ സിംബാബ്‍വേ ഇന്നിംഗ്സ് 24.4 ഓവറില്‍ അവസാനിച്ചു. 19 റൺസ് നേടിയ ഓപ്പണര്‍ കൈറ്റാനോ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

വിജയത്തോടെ പരമ്പര 2-1ന് ശ്രീലങ്ക സ്വന്തമാക്കി.

Previous article18 ഗോളുകൾ, ഏഷ്യൻ കപ്പിൽ ഓസ്ട്രേലിയക്ക് വമ്പൻ വിജയം
Next articleനിസ്സാരം, ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന പരമ്പര