18 ഗോളുകൾ, ഏഷ്യൻ കപ്പിൽ ഓസ്ട്രേലിയക്ക് വമ്പൻ വിജയം

ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ തങ്ങളുടെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് വൻ വിജയം. ഇന്തോനേഷ്യയെ നേരിട്ട ഓസ്ട്രേലിയ എതിരില്ലാത്ത പതിനെട്ട് ഗോളുകളുടെ വിജയമാണ് ഓസ്ട്രേലിയ നേടിയത്. ചെൽസിയുടെ സ്ട്രൈക്കർ സാം കെർ മാത്രം 5 ഗോളുകൾ നേടി. ഇന്നത്തെ ഗോളുകളോടെ 51 ഗോളുകളുമായി ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി സാം കെർ മാറി.

ഓസ്ട്രേലിയക്കായി വാൻ എഗ് മോണ്ട് ഹാട്രിക്കും, റാസോ, കാർപെന്റർ, സിമോൺ എന്നിവർ ഇരട്ട ഗോളുകളും നേടി. യാലോപ്, ലുലിക്, ഫൗളർ, ഫൂർഡ് എന്നിവർ ഒരോ ഗോളും നേടി. ഇന്തോനേഷ്യയെ കൂടാതെ ഫിലിപ്പീൻസ്, തായ്ലൻഡ് എന്നിവരും ഓസ്ട്രേലിയയുടെ ഗ്രൂപ്പിൽ ഉണ്ട്.