നിസ്സാരം, ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന പരമ്പര

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും അനായാസ ജയവുമായി പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 287 റൺസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കി. 48.1 ഓവറിലാണ് ദക്ഷിണാഫ്രിക്കയുടെ വിജയം.

ജാനേമന്‍ മലന്‍(91) – ക്വിന്റൺ ഡി കോക്ക്(78) കൂട്ടുകെട്ട് നല്‍കിയ മിന്നും തുടക്കമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം അനായാസമാക്കിയത്. 132 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ടെംബ ബാവുമ(35)യുടെ വിക്കറ്റ് കൂടി ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായപ്പോള്‍ എയ്ഡന്‍ മാര്‍ക്രം – റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു. നാലാം വിക്കറ്റിൽ 74 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

റാസ്സിയും മാര്‍ക്രവും 37 വീതം റൺസാണ് നേടിയത്.