CricketFeatured

സിംബാബ്‍വേയ്ക്കെതിരെ വൈഭവിന്റെ 19 പന്തിൽ നിന്നുള്ള ഫിഫ്റ്റി, ഇന്ത്യയ്ക്ക് 7 വിക്കറ്റ് വിജയം

Vaibhavsooryavanshi

സിംബാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ 7 വിക്കറ്റ് വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 125/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 13.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 32/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. വെസ്‍ലി മാധ്വേരേ 39 റൺസും താഡിവാന്‍ഷേ മരുമാനി 27 റൺസുമായ പുറത്താകാതെ നിന്നപ്പോള്‍ റയാന്‍ ബര്‍ള്‍ 26 റൺസും നേടി സിംബാബ്‍വേയെ 125 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചു. ഇന്ത്യയ്ക്കായി മയാംഗ് യാദവും പ്രിന്‍സ് യാദവും 2 വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അഭിഷേക് ശര്‍മ്മയെ വേഗത്തിൽ നഷ്ടമായെങ്കിലും വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് പ്രകടനം സിംബാബ്‍വേ ബൗളിംഗിനെ തച്ചുതകര്‍ത്തു. വൈഭവ് 19 പന്തിൽ 50 റൺസ് നേടി പുറത്തായപ്പോള്‍ വൈഭവ് പുറത്തായ ശേഷം ഇഷാന്‍ കിഷനും ശ്രേയസ്സ് അയ്യരും മൂന്നാം വിക്കറ്റിൽ 46 റൺസുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

വിജയത്തിന് തൊട്ടടുത്തെത്തിയപ്പോള്‍ കിഷന്‍ 35/ റൺസ് നേടി പുറത്തായി. ശ്രേയസ്സ് അയ്യര്‍ 28 റൺസും നേടിയാണ് ഇന്ത്യയുടെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.