ഉസ്മാന്‍ ഖാദിറിന് അരങ്ങേറ്റം, ആദ്യ ടി20യില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് സിംബാബ്‍വേ

Pakzim
- Advertisement -

ഏകദിന പരമ്പരയില്‍ പാക്കിസ്ഥാനെതിരെ സൂപ്പര്‍ ഓവര്‍ വിജയം നേടുവാന്‍ സാധിച്ചുവെങ്കിലും പരമ്പര സിംബാബ്‍വേ നേരത്തെ തന്നെ അടിയറവ് പറഞ്ഞിരുന്നു. ഇന്ന് ഇരു ടീമുകളും ടി20 മത്സരത്തിനായി ഇറങ്ങുമ്പോള്‍ പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാവും പാക്കിസ്ഥാന്‍ ഇറങ്ങുക. സിംബാബ്‍വേയാകട്ടെ അട്ടിമറി സാധ്യതകള്‍ തേടിയും.

മത്സരത്തില്‍ ടോസ് നേടി സിംബാബ്‍വേ ക്യാപ്റ്റന്‍ ചാമു ചിബാബ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന്‍ നിരയില്‍ ഉസ്മാന്‍ ഖാദിറിന് ഇന്നത്തെ മത്സരത്തില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങുവാനുള്ള അവസരം ലഭിച്ചു.

Usmanqadir

സിംബാബ്‍വേ: Chamu Chibhabha(c), Ryan Burl, Brendan Taylor(w), Sean Williams, Wesley Madhevere, Sikandar Raza, Tendai Chisoro, Tendai Chatara, Elton Chigumbura, Blessing Muzarabani, Richard Ngarava

പാക്കിസ്ഥാന്‍: Fakhar Zaman, Babar Azam(c), Haider Ali, Mohammad Hafeez, Mohammad Rizwan(w), Khushdil Shah, Faheem Ashraf, Wahab Riaz, Usman Qadir, Haris Rauf, Mohammad Hasnain

Advertisement