ക്രിക്കറ്റും രാഷ്ട്രീയവും ഇടകലർത്തുന്നത് ദൗർഭാഗ്യകരം

- Advertisement -

ക്രിക്കറ്റും രാഷ്ട്രീയവും തമ്മിൽ ഇടകലർത്തുന്നത് ദൗർഭാഗ്യകരമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തലവൻ ഇഹ്‌സാൻ മാനി. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ക്രിക്കറ്റിൽ നിന്നും വിലക്കണം എന്ന് പറഞ്ഞു ബിസിസിഐ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് കത്തയക്കാൻ ഒരുങ്ങുന്നു എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പിസിബി തലവൻ.

“ക്രിക്കറ്റിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് ഒരിക്കലും നല്ല പ്രവണതയല്ല, അത് ഏതൊരു കായിക വിനോദത്തിനും നല്ലതല്ല” – ഇഹ്‌സാൻ മാനി പറഞ്ഞു. സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് നെല്‍സന്‍ മണ്ടേലയുടെ വാക്കുകള്‍ ഉദ്ധരിക്കുവാനും ഇഹ്‌സാൻ മറന്നില്ല, “കായിക വിനോദങ്ങൾക്ക് ഏതൊരു രാഷ്ട്രീയക്കാരന്റെ വാക്കുകളേക്കൾ മൂല്യമുണ്ട്, കായിക വിനോദങ്ങള്‍ക്ക് അതിന്റെതായ സ്ഥാനമുണ്ട്, രാഷ്ട്രീയം അതിന്‍റെ വഴിക്ക് നടക്കും, രണ്ടും ഒരിക്കലും കൂട്ടികലര്‍ത്താന്‍ പാടില്ല” ഇഹ്‌സാൻ പറഞ്ഞു.

ബിസിസിഐയിൽ നിന്നും എന്തെങ്കിലും കത്ത് ഇതുവരെ ലഭിച്ചിട്ടില്ല എന്നും ഇനി പ്രതീക്ഷിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

 

Advertisement