ഡി.ബി ജൈൻ ട്രോഫി ഫുട്ബോൾ ചെന്നൈ ജെപ്പിയാർ കോളേജ് ജേതാക്കൾ

- Advertisement -

ചെന്നൈയിൽ നടന്ന ഡി.ബി ജൈൻ ട്രോഫി ആൾ ഇന്ത്യാ ഇന്റർ കോളേജിയേറ്റ് & ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ സത്യഭാമ യൂണിവേഴ്സിറ്റിയെ ഒന്നിനെതിരെ മൂന്ന് (1 – 3) ഗോളുകൾക്ക് പരാജയപ്പെടുത്തി ചെന്നൈ ജെപ്പിയാർ കോളേജ് ജേതാക്കളായി.

കാലത്ത് നടന്ന സെമിഫൈനലിൽ ടീമിന്റെ എല്ലാ മത്സരങ്ങളിലും മികച്ച ഫോമിലായിരുന്ന മലയാളി താരം മലപ്പുറം കൊണ്ടോട്ടി കുറുപ്പത്തുകാരൻ ഇജാസ് ചാക്കീരിയുടെ നിർണ്ണയക ഗോളിലൂടെ ശക്തരായ മദ്രാസ് ലയോള കോളജിനെ മറികടന്നായിരുന്നു ജെപ്പിയാറിന്റെ ഫൈനൽ പ്രവേശം.

ജെപ്പിയാർ കോളേജിൽ ഒന്നാം വർഷ എം.ബി.എ വിദ്യാർത്ഥിയായ ഇജാസ് ഈ വർഷത്തെ ദക്ഷിണ മേഖലാ അന്തർ സർവ്വകലാശാലാ ഫുട്ബോളിൽ ജെപ്പിയാർ കോളേജിൽ നിന്നും ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചിരുന്നു

കൊണ്ടോട്ടി ഇ.എം.ഇ.എ.എച്ച്.എസ്.സ്കൂൾ ഇ.എം.ഇ.എ കോളേജ് ടീമുകളുടെ മുൻ താരമാണ്.

Advertisement