സാഞ്ചോയ്ക്ക് പകരക്കാരനായി ഡോൺയെൽ മലൻ ഡോർട്മുണ്ടിൽ

Img 20210727 151635

ഡച്ച് താരം ഡോൺയെല് മലനെ ഡോർട്മുണ്ട് സ്വന്തമാക്കി. പി എസ് വിയുടെ താരമായ മലൻ 30 മില്യൺ യൂറോക്കാണ് ജർമ്മനിയിലേക്ക് പോകുന്നത്. ക്ലബ്ബ് വിട്ട സാഞ്ചോക്ക് പകരക്കാരണയാകും മലൻ ക്ലബിൽ എത്തുന്നത്. താരം ഡോർട്മുണ്ടിൽ നാലു വർഷത്തെ കരാർ ഒപ്പുവെക്കും. ജർമ്മനിയിൽ എത്തിയ താരം ഇതിനകം തന്നെ ഡോർട്മുണ്ടുമൊത്ത് പരിശീലനം ആരംഭിച്ചു. ചില സാങ്കേതിക നടപടികൾ കൂടെ പൂർത്തിയാക്കിയാൽ ട്രാൻസ്ഫർ ഔദ്യോഗികമാകും എന്ന് ഡോർട്മുണ്ട് അറിയിച്ചു.

22കാരനായ മലൻ 2017മുതൽ പി എസ് വിക്ക് ഒപ്പം ഉണ്ട്. ഡച്ച് ലീഗിൽ എമ്പതോളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം നാല്പത് ഗോളുകൾ നേടിയിട്ടുണ്ട്. വിങ്ങിലും അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ്. ഈ കഴിഞ്ഞ യൂറോയിൽ ഹോളണ്ടിനായി മികച്ച പ്രകടനം നടത്തി ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ നേടാനും താരത്തിനായിരുന്നു.

Previous articleശ്രേയസ്സ് അയ്യര്‍ ഐപിഎലിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു, താരം ജൂലൈ 31 വരെ പ്രവീൺ ആംറേയ്ക്കൊപ്പം പരിശീലിക്കും
Next articleബാര്‍ബഡോസിലെ പിച്ചിനെ പഴിച്ച് കീറൺ പൊള്ളാര്‍ഡ്