ഉമേഷിന്റെ പരിക്ക്, ബിസിസിഐ താരത്തിന്റെ സ്കാനുകള്‍ നടത്തുന്നു

Umeshyadav
- Advertisement -

മെല്‍ബേണ്‍ ടെസ്റ്റിനിടെ ഇന്ത്യയ്ക്ക് വീണ്ടും പരിക്കിന്റെ ഭീതി. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിന്റെ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് ബൗളിംഗില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്റെ നാലാം ഓവര്‍ എറിയുകയായിരുന്ന ഉമേഷ് യാദവ് കാല്‍വണ്ണയില്‍ വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞാണ് പിന്മാറിയത്.

താരത്തെ ബിസിസിഐ മെഡിക്കല്‍ ടീം പരിശോധിച്ച ശേഷം സ്കാനുകള്‍ക്ക് വിധേയനാക്കുവാന്‍ കൊണ്ടു പോയിയെന്നാണ് ലഭിയ്ക്കുന്ന വിവരം. ഉമേഷ് യാദവ് പരിക്കേറ്റ് പിന്മാറേണ്ട സാഹചര്യം വരികയാണെങ്കില്‍ മുഹമ്മദ് ഷമിയെ നഷ്ടമായ ഇന്ത്യയ്ക്ക് ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ നേരിടുന്ന അടുത്ത തിരിച്ചടിയായിരിക്കും ഇത്.

മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ജോ ബേണ്‍സിന്റെ വിക്കറ്റ് ഉമേഷ് യാദവ് ആണ് നേടിയത്.

Advertisement