ടെസ്റ്റിലെ മികവ്, ഏകദിന ടീമില്‍ സ്ഥാനം പിടിച്ച് ഉമേഷ് യാദവ്

പരിക്കേറ്റ ശര്‍ദ്ധുല്‍ താക്കൂറിനു പകരം ഇന്ത്യയുടെ ഏകദിന സ്ക്വാഡില്‍ ഇടം പിടിച്ച് ഉമേഷ് യാദവ്. വിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര വിജയത്തില്‍ രണ്ടാം ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടത്തിലൂടെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് യാദവ് ആദ്യം പ്രഖ്യാപിച്ച ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടല്ലായിരുന്നു.

എന്നാല്‍ ഹൈദ്രാബാദില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ശര്‍ദ്ധുല്‍ താക്കൂര്‍ 10 പന്തുകള്‍ക്ക് ശേഷം പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും ഏകദിന പരമ്പരയില്‍ നിന്നും പുറത്താകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഏകദിന ടീമിലേക്ക് ഉമേഷ് യാദവിനെ പരിഗണിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ അലസത അല്ല ക്ലബിലെ പ്രശ്നം എന്ന് കാരിക്ക്
Next articleപൊരുതി നേടിയ ജയവുമായി സൈന നെഹ്‍വാല്‍