കൗണ്ടി ഇലവന്റെ അഞ്ച് വിക്കറ്റ് നഷ്ടം, ഉമേഷ് യാദവിന് മൂന്ന് വിക്കറ്റ്, ഹസീബ് ഹമീദ് പൊരുതുന്നു

Umeshyadav

ഇന്ത്യയെ 311 റൺസിന് പുറത്താക്കിയ ശേഷം കൗണ്ടി സെലക്ട് ഇലവന് അഞ്ച് വിക്കറ്റ് നഷ്ടം. ഇന്ന് സന്നാഹ മത്സരത്തിന്റെ രണ്ടാം ദിവസം അധികം ചെറുത്ത്നില്പില്ലാതെ ഇന്ത്യയുടെ ഇന്നിംഗ്സ് കൗണ്ടി സെലക്ട് ഇലവന്‍ അവസാനിപ്പിക്കുകയായിരുന്നു. 5 റൺസ് നേടിയ ബുംറയെ പുറത്താക്കി ക്രെയിഗ് മൈല്‍സ് തന്റെ നാലാം വിക്കറ്റ് നേടുകയായിരുന്നു.

ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടിയാണ് കൗണ്ടിയുടെ തകര്‍ച്ച സാധ്യമാക്കിയത്. ഓപ്പണര്‍ ഹസീബ് ഹമീദ് പുറത്താകാതെ 88 റൺസുമായി ക്രീസിലുണ്ട്. 62 ഓവറിൽ ടീം 148 റൺസാണ് നേടിയിരിക്കുന്നത്. അഞ്ച് വിക്കറ്റ് ടീമിന് നഷ്ടമായി.

 

Previous articleഒല്ലി റോബിന്‍സൺ തിരികെ ടെസ്റ്റ് ടീമിലേക്ക്, ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമായി
Next articleസാഞ്ചോക്ക് ഏഴാം നമ്പറില്ല, മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യം 16ആം നമ്പർ ധരിക്കും