സാഞ്ചോക്ക് ഏഴാം നമ്പറില്ല, മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യം 16ആം നമ്പർ ധരിക്കും

Img 20210721 213359

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗായ സാഞ്ചോ ക്ലബിൽ പതിനാറാം നമ്പർ ജേഴ്സി അണിയും. ഏഴാം നമ്പർ ജേഴ്സി ആണ് താരം ആവശ്യപ്പെട്ടത് എങ്കിലും കവാനി ഇപ്പോൾ അണിയുന്ന ഏഴാം നമ്പർ താരത്തിൽ നിന്ന് വാങ്ങാം യുണൈറ്റഡ് തയ്യാറായില്ല. കവാനി ഏഴാം നമ്പറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കഴിഞ്ഞ സീസണിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. കവാനിക്ക് കൊടുക്കാൻ വേറെ പ്രധാന നമ്പറുകൾ ഒന്നും ഒഴിവില്ല എന്നതും യുണൈറ്റഡിന്റെ ഈ തീരുമാനത്തിന് കാരണമായി.

കവാനി ക്ലബ് വിടുന്നത് വരെ സാഞ്ചോ 16ആം നമ്പർ ജേഴ്സി ആകും അണിയുക. അതിനു ശേഷം താരം ഏഴാം നമ്പർ ജേഴ്സി സ്വീകരിക്കും. ഡോർട്മുണ്ടിൽ നിന്നുള്ള സാഞ്ചോയുടെ ട്രാൻസ്ഫർ ക്ലബ് പൂർത്തിയാക്ക് എങ്കിലും ആരാധകർ താരത്തിന്റെ വരവിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ഡോർട്മുണ്ടിൽ നിന്ന് 85 മില്യൺ തുകയ്ക്കാണ് സാഞ്ചീ യുണൈറ്റഡിലേക്ക് എത്തുന്നത്. ജേഴ്സി നമ്പർ കൂടെ തീരുമാനമായതോടെ സാഞ്ചോയുടെ സൈനിംഗ് പ്രഖ്യാപനം ഉടൻ വരും.

Previous articleകൗണ്ടി ഇലവന്റെ അഞ്ച് വിക്കറ്റ് നഷ്ടം, ഉമേഷ് യാദവിന് മൂന്ന് വിക്കറ്റ്, ഹസീബ് ഹമീദ് പൊരുതുന്നു
Next articleഇന്ത്യയ്ക്കെതിരെ ഹസീബിന് ശതകം