ഒല്ലി റോബിന്‍സൺ തിരികെ ടെസ്റ്റ് ടീമിലേക്ക്, ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമായി

Ollierobinson

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഒല്ലി റോബിന്‍സണെ തിരികെ ഇംഗ്ലണ്ട് ടീമിലേക്ക് വിളിച്ചിട്ടുമ്ട്. ഹസീബ് ഹമീദ് ആണ് മറ്റൊരു താരം. 17 അംഗ സംഘത്തിൽ ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, സാം കറന്‍ എന്നിവരുമുണ്ട്.

പരിക്ക് കാരണം ക്രിസ് വോക്സും ജോഫ്ര ആര്‍ച്ചറും ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല. ഹസീബ് ഹമീദ് ആണ് ടീമിൽ ഇടം പിടിച്ച മറ്റൊരു താരം. 2016ൽ അരങ്ങേറ്റം കുറിച്ച താരത്തിനെ പിന്നീട് മോശം ഫോം കാരണം ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ കൗണ്ടിയിൽ 9 മത്സരങ്ങളിൽ നിന്ന് 642 റൺസ് നേടിയാണ് താരം ടീമിലേക്ക് തിരികെ എത്തിയിരിക്കുന്നത്.

ഇംഗ്ലണ്ട് സ്ക്വാഡ് : Joe Root (c), James Anderson, Jonny Bairstow, Dom Bess, Stuart Broad, Rory Burns, Jos Buttler, Zak Crawley, Sam Curran, Haseeb Hameed, Dan Lawrence, Jack Leach, Ollie Pope, Ollie Robinson, Dom Sibley, Ben Stokes, Mark Wood.

Previous articleസെർജി റോബർട്ടോ പരിശീലനം ആരംഭിച്ചു
Next articleകൗണ്ടി ഇലവന്റെ അഞ്ച് വിക്കറ്റ് നഷ്ടം, ഉമേഷ് യാദവിന് മൂന്ന് വിക്കറ്റ്, ഹസീബ് ഹമീദ് പൊരുതുന്നു