പാകിസ്ഥാൻ ബൗളർ ഉമർ ഗുൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

Img 20200924 182608

പാകിസ്ഥാൻ പേസർ ഉമർ ഗുൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 36കാരനായ ഉമർ ഗുൽ കോച്ചിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഗുൽ വിരമിക്കുന്നത്. നാഷൺസ് കപ്പ് ട്വി20 ആകും ഉമർ ഗുലിന്റെ അവസാന ടൂർണമെന്റ്. ആ ടൂർണമെന്റിൽ ബലോചിസ്ഥാന് വേണ്ടിയാണ് ഉമർ ഗുൽ കളിക്കുന്നത്. പാകിസ്താന് വേണ്ടി 400ൽ അധികം വിക്കറ്റുകൾ എടുത്ത താരമാണ് ഉമർ ഗുൽ

2003 മുതൽ 2016 വരെ പാകിസ്താൻ ടീമിലെ പ്രധാനി ആയിരുന്നു. 2009ൽ ട്വി20 ലോകകപ്പ് നേടിയ പാകിസ്ഥാൻ ടീമിലും ഉണ്ടായിരുന്നു. പാകിസ്ഥാന് വേണ്ടി 47 ടെസ്റ്റ് മത്സരങ്ങളും 60 ട്വി20യും 130 ഏകദിന മത്സരങ്ങളും ഉമർ ഗുൽ കളിച്ചിട്ടുണ്ട്. ഐ പി എല്ലിൽ മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും ഉമർ ഗുൽ കളിച്ചിരുന്നു. ഇനി പരിശീലക വേഷത്തിൽ ക്രിക്കറ്റിൽ സജീവമാകും എന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കൊണ്ട് ഉമർ ഗുൽ വ്യക്തമാക്കി.

Previous articleയു.എ.ഇയിലെ കാലാവസ്ഥയിൽ വലിയ ഇന്നിങ്‌സുകൾ കളിക്കുക അസാധ്യമെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ
Next articleഇബ്രാഹിമോവിചിനും കൊറോണ പോസിറ്റീവ്