ഇംഗ്ലണ്ട് സ്ക്വാഡിലെ രണ്ട് പേര്‍ “അണ്‍കണ്‍ഫേംഡ് പോസിറ്റീവ്”, ഫലം മെഡിക്കല്‍ എക്സ്പേര്‍ട്ടുകളുടെ പരിശോധനയ്ക്ക് ശേഷം മാത്രം പര്യടനത്തിന്റെ ഭാവി

England Team Archer Stokes Jordan
Photo: Twitter/@englandcricket
- Advertisement -

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം ഉപേക്ഷിച്ച ശേഷം ഇംഗ്ലണ്ട് ടീമിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് എന്ന് സംശയം. ഫലം മെഡിക്കല്‍ എക്സ്പേര്‍ട്ടുകളുടെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമേ കാര്യം സ്ഥിരീകരിക്കുവാനാകുകയുള്ളുവെന്നാണ് അറിയുന്നത്.

അതിന് ശേഷം ഇപ്പോളത്തെ പരമ്പരയുമായി മുന്നോട്ട് പോകണോ എന്ന് ബോര്‍ഡ് തീരുമാനിക്കുമെന്നാണ് അറിയുന്നത്. ഇംഗ്ലണ്ട് സ്ക്വാഡും സ്റ്റാഫും തങ്ങളുടെ ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനിലാണെന്നാണ് അറിയുന്നത്. ഫലം സ്ഥിരീകരിക്കുന്ന പക്ഷം താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ തന്നെ കഴിയേണ്ടി വരുമെന്നും യഥാസമയത്ത് നാട്ടിലേക്ക് മടങ്ങാനാകില്ലെന്നുമാണ് അറിയുന്നത്.

ബിഗ് ബാഷ് കരാറുകള്‍ ഉള്ള താരങ്ങള്‍ക്കും ഇത് തിരിച്ചടിയാണ്.

Advertisement