ബ്രൂണോയുടെ വേതനം ഇരട്ടിയാക്കി പുതിയ കരാർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരമായ ബ്രൂണൊ ഫെർണാണ്ടസിന് പുതിയ കരാർ നൽകാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ ബ്രൂണൊ ഫെർണാണ്ടസിനെ മറ്റു ക്ലബുകൾ ലക്ഷ്യമിടാൻ സാധ്യത ഉള്ളത് കൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ കരാർ നൽകാൻ ശ്രമിക്കുന്നത്. ബ്രൂണൊ ഫെർണാണ്ടസ് ഇപ്പോൾ ഉള്ള കരാറിനേക്കാൾ ഇരട്ടി വേതനം ആകും പുതിയ കരാറിൽ താരത്തിന് ലഭിക്കുക.

ഈ കരാറോടെ ബ്രൂണൊ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലെ ഏറ്റവും വേതനം വാങ്ങുന്ന താരമായും മാറും. കഴിഞ്ഞ ജനുവരിയിൽ ക്ലബിൽ എത്തിയ ബ്രൂണൊ ഫെർണാണ്ടസ് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി ആണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഒരു വിധത്തിലും ബ്രൂണൊ ഫെർണാണ്ടസിനെ നഷ്ടപ്പെടുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആലോചിക്കാൻ കഴിയില്ല. ഗോളായും ഗോൾ അവസരങ്ങൾ ഒരുക്കിയും ഒപ്പം ക്യാപ്റ്റൻ ആം ബാൻഡ് ഇല്ലാതെ തന്നെ ടീമിനെ നയിച്ചും ബ്രൂണൊ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരവുമാണ് ഇപ്പോൾ.

Advertisement