പുതു തലമുറയിലെ താരങ്ങള്‍ക്കെതിരെ പന്തെറിയുവാന്‍ ഭയമില്ല, തനിക്ക് തന്റെ പേസില്‍ വിശ്വാസമുണ്ട് – മൈക്കല്‍ ഹോള്‍ഡിംഗ്

തനിക്ക് തന്റെ പേസില്‍ വിശ്വാസമുണ്ടെന്നും അതിനാല്‍ തന്നെ ഇന്നത്തെ തലമുറയിലെ അപകടകാരികളായ ബാറ്റ്സ്മാന്മാരായ രോഹിത് ശര്‍മ്മ, എബി ഡി വില്ലിയേഴ്സ് എന്നിവര്‍ക്കെതിരെ പന്തെറിയുന്നതില്‍ തനിക്ക് ഭയമില്ലെന്നും പറഞ്ഞ് മുന്‍ വിന്‍ഡീസ് താരം മൈക്കല്‍ ഹോള്‍ഡിംഗ്. തന്റെ കാലത്തെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരില്‍ ഒരാളായിരുന്നു ഹോള്‍ഡിംഗ്. വിവിധ രാജ്യങ്ങളിലെ താരങ്ങള്‍ക്കും അന്ന് പേടി സ്വപ്നമായിരുന്നു ഈ വിന്‍ഡീസ് താരം.

പേസോടു കൂടി പന്ത് മൂവ് ചെയ്യിക്കുവാന്‍ കഴിയുന്ന ആളായിരുന്നു ഹോള്‍ഡിംഗ്. അന്നത്തെ കാലത്ത് താരത്തിനെതിരെ റണ്‍സ് കണ്ടെത്തുവാന്‍ പ്രയാസമായിരുന്നു. കൂടാതെ ക്രിക്കറ്റില്‍ അന്ന് വേഗത്തില്‍ സ്കോര്‍ ചെയ്യുന്നതും അത്ര പതിവുള്ള കാഴ്ചയായിരുന്നില്ല.

രോഹിത് – എബിഡി പോലുള്ള ക്രിക്കറ്റിലെ വിസ്ഫോടനമായ ബാറ്റിംഗ് കാഴ്ച വയ്ക്കുന്ന താരങ്ങള്‍ക്കെതിരെ പന്തെറിയുവാന്‍ പേിടിയുണ്ടോ എന്നായിരുന്നു ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചത്. പേസിനെ അടിസ്ഥാനപ്പെടുത്തിയാണ് ബാറ്റസ്മാന്മാര്‍ ഷോട്ടുകള്‍ കളിക്കുന്നതെന്നും തന്റെ പേസില്‍ ഇത്തരം ഷോട്ടുകളൊക്കെ അത്ര എളുപ്പത്തില്‍ കളിക്കാനാകില്ലെന്നും ഹോള്‍ഡിംഗ് വ്യക്തമാക്കി.

ബ്രെറ്റ് ലീ, ഷൊയ്ബ് അക്തര്‍, ഡെയില്‍ സ്റ്റെയിന്‍ എന്നീ താരങ്ങള്‍ക്കെതിരെ അനായാസത്തില്‍ ഷോട്ടുകള്‍ കളിക്കുവാന്‍ എളുപ്പമല്ലെന്നും ഹോള്‍ഡിംഗ് വ്യക്തമാക്കി. കാര്യമെന്തായാലും തനിക്ക് ഇപ്പോളത്തെ ബാറ്റ്സ്മാന്മാര്‍ക്കെതിരെ കളിക്കുന്നതില്‍ യാതൊരുവിധ ഭയവുമില്ലെന്ന് ഹോള്‍ഡിംഗ് അഭിപ്രായപ്പെട്ടു.

Previous articleറയൽ മാഡ്രിഡിന്റെ നാച്ചോയ്ക്ക് പരിക്ക്
Next articleചിൽവെലിനായി മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്