വിജയ കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, അഞ്ചാം വിജയം

- Advertisement -

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ അഞ്ചാം വിജയം കരസ്ഥമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനെ 112/7 എന്ന സ്കോറിന് എറി‍ഞ്ഞ് പിടിച്ച ശേഷം 18.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ട്രിന്‍ബാഗോ ഈ ലക്ഷ്യം മറികടന്നത്. ടൂര്‍ണ്ണമെന്റില്‍ അപരാജിത കുതിപ്പ് തുടരുന്ന ടീമാണ് നൈറ്റ് റൈഡേഴ്സ്.

മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ട്രിന്‍ബാഗോയുടെ ഖാരി പിയറി ആയിരുന്നു. മൂന്ന് വിക്കറ്റ് നേടിയ താരത്തിന്റെ കനത്ത പ്രഹരങ്ങളാണ് ഗയാനയ്ക്ക് തിരിച്ചടിയായത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍, റോസ് ടെയിലര്‍ എന്നിവര്‍ 26 റണ്‍സ് നേടിയപ്പോള്‍ 28 റണ്‍സ് നേടിയ കീമോ പോള്‍ ആണ് പുറത്താകാതെ ടീമിന്റെ ടോപ് സ്കോറര്‍ ആയി നിലകൊണ്ടത്. എന്നാല്‍ ടീമിന് വലിയൊരു ടോട്ടലിലേക്ക് എത്താനായില്ല.

39 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടും ഡാരെന്‍ ബ്രാവോയും(26*) പുറത്താകാതെ നിന്ന് ട്രിന്‍ബാഗോയുടെ വിജയം ഉറപ്പാക്കിയപ്പോള്‍ ടിയോണ്‍ വെബ്സ്റ്റര്‍(27), ലെന്‍ഡല്‍ സിമ്മണ്‍സ്(19) എന്നിവരും നിര്‍ണ്ണായക സംഭാവന നല്‍കി. ഇമ്രാന്‍ താഹിര്‍ രണ്ടും ക്രിസ് ഗ്രീന്‍ ഒരു വിക്കറ്റുമാണ് ട്രിന്‍ബാഗോയ്ക്ക് വേണ്ടി നേടിയത്.

Advertisement