ഐഡൈനാമിക്സിനെതിരെ ആറ് റണ്‍സ് ജയവുമായി ജെമിനി ബ്ലാസ്റ്റേഴ്സ്

- Advertisement -

ഐഡൈനാമിക്സിനെതിര 6 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ജെമിനി ബ്ലാസ്റ്റേഴ്സ്. ഇന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ഐഡൈനാമിക്സിന് അവസാന ഓവറില്‍ ജയിക്കുവാന്‍ 9 റണ്‍സ് മാത്രമായിരുന്നു നേടേണ്ടിയിരുന്നതെങ്കിലും ടിബി അരുണ്‍ എറിഞ്ഞ ഓവറില്‍ നിന്ന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും രണ്ട് റണ്‍സാണ് ഐഡൈനാമിക്സ് നേടിയത്. ഒരു ഘട്ടത്തില്‍ അവസാന നാലോവറില്‍ ജയത്തിനായി 9 വിക്കറ്റ് കൈവശമുള്ള ഐഡൈനാമിക്സിന് 33 റണ്‍സായിരുന്നു നേടേണ്ടിയിരുന്നതെങ്കിലും വിക്കറ്റുകള്‍ തുടരെ വീണത് ടീമിന് തിരിച്ചടിയായി.

ജെമിനിയ്ക്കായി ദീപക് ശിവ(20), ആനന്ദ് ഗോപന്‍(24), ബ്രഹ്മ(18*) എന്നിവരുടെ മികവിലാണ് ടീം ആദ്യം ബാറ്റ് ചെയ്ത് എട്ടോവറില്‍ 70/3 എന്ന സ്കോര്‍ നേടിയത്. ഐഡൈനാമിക്സിനായി വിപിന്‍ ജോണ്‍(29), ജിനോ(24) എന്നിവര്‍ തിളങ്ങിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടുകെട്ട് ടീമിന് നേടാനായെങ്കിലും ഇരുവരും പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ വീണത് ടീമിന്റെ റണ്ണൊഴുക്കിനെ ബാധിച്ചു. 64 റണ്‍സാണ് 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഐഡൈനാമിക്സ് നേടിയത്. ജെമിനിയ്ക്കായി കൃഷ്ണപ്രസാദ്, ടിബി അരുണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Advertisement