റിഫ്ലക്ഷന്‍സിനെതിരെ 6 വിക്കറ്റ് വിജയം നേടി ട്രെന്‍സര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ട്രെന്‍സറിന് ആറ് വിക്കറ്റ് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ റിഫ്ലക്ഷന്‍സിനെതിരെയാണ് ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റിഫ്ലക്ഷന്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ ട്രെന്‍സര്‍ മറികടക്കുകയായിരുന്നു.

18 റണ്‍സ് നേടി പുറത്താകാതെ നിന്ന ശ്രീജിത്തും 9 റണ്‍സ് നേടിയ അനുരാജുമാണ് ട്രെന്‍സറിനെ വിജയത്തിലേക്ക് നിയിച്ചത്. റിഫ്ലക്ഷന്‍സിന് വേണ്ടി വിഷ്ണു രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത റിഫ്ലക്ഷന്‍സ് നിരയില്‍ 11 റണ്‍സ് നേടിയ അനിരുദ്ധ് ആണ് ടോപ് സ്കോറര്‍. ആനന്ദ് ശങ്കര്‍ 9 റണ്‍സ് നേടി. ട്രെന്‍സര്‍ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റുമായി സനോജ് തോമസ് നിര്‍ണ്ണായക പ്രകടനം നടത്തി.