“ലിയോണിനോടേറ്റ പരാജയം കാര്യമാക്കണ്ട, യുവന്റസ് തിരികെ വരും”

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ലിയൊണിനോടേറ്റ പരാജയം കാര്യമാക്കണ്ടെന്ന് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗിലെ പരാജയത്തിൽ നിന്നും ടൂറിനിലെ റിട്ടേൺ ലെഗിൽ തിരികെ എത്താൻ യുവന്റസിന് സാധിക്കുമെന്നും റൊണാൾഡോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ലിയോൺ യുവന്റസിനെ തോല്പിക്കുന്നത്.

ടൂറിനിൽ സ്വന്തം മൈതാനത്ത് മാർച്ച് 18 നു നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ പരാജയ ഭാരം ഇറക്കി വെക്കാനാണ് യുവന്റസിന്റെ ശ്രമം. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് യുവന്റസ് ഒരു മത്സരത്തിൽ ഗോൾ അടിക്കാൻ പരാജയപ്പെടുന്നത്. 2006 ന് ശേഷം ആദ്യമായാണ് യുറോപ്പിൽ ഗോളടീക്കാൻ യുവന്റസിന് സാധിക്കാതിരുന്നത്.

Advertisement