17 റണ്‍സ് വിജയവുമായി എഞ്ചിന്‍ എഫ്

സതീഷ് കുമാറിന്റെ ബാറ്റിംഗ് മികവില്‍ 54 റണ്‍സ് നേടിയ എഞ്ചിന്‍ എഫിനു ഫറാഗോ ഇലവനെതിരെ 17 റണ്‍സ് ജയം. മറുപടി ബാറ്റിംഗിനിറങ്ങിയ ഫറാഗോ 7.3 ഓവറില്‍ 37 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 27 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ സതീഷ് ആയിരുന്നു എഞ്ചിന്‍ എഫ് ഇന്നിംഗ്സിനെ നയിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ടീം 54 റണ്‍സ് നേടിയത്. ഫറാഗോയ്ക്ക് വേണ്ടി സീത രാമന്‍, പ്രേം മനീഷ് എന്നിവര്‍ രണ്ടും ഹരി കൃഷ്ണന്‍ ഒരു വിക്കറ്റും വീഴ്ത്തി.

എഞ്ചിന്‍ എഫിനു വേണ്ടി തോമസ് സെന്‍ മൂന്നും സുജീഷ് ബാലന്‍, ജംഷീര്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി. 11 റണ്‍സ് നേടിയ ജിനു പോള്‍ ആണ് ഫറാഗോയുടെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രതിസന്ധികൾക്കിടയിൽ ചെൽസി ഇന്ന് വാട്ട്ഫോഡിനെതിരെ
Next articleമികവാര്‍ന്ന ജയവുമായി ഗ്ലോബ്സ്റ്റാര്‍ ആലുവ