പ്രതിസന്ധികൾക്കിടയിൽ ചെൽസി ഇന്ന് വാട്ട്ഫോഡിനെതിരെ

- Advertisement -

ബൗർന്മൗത്തിനോട് സ്വന്തം മൈതാനത്ത് അപ്രതീക്ഷിത തോൽവി വഴങ്ങി പ്രതിസന്ധിയിൽ ആയ ചെൽസി ഇന്ന് വാട്ട്ഫോഡിനെതിരെ ഇറങ്ങും. കൊണ്ടേയുടെ ചെൽസി ഭാവി തന്നെ ഇന്നത്തെ മത്സര ഫലം അനുസരിച്ചിരിക്കും എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് നീലപട എവേ മത്സരത്തിന് ഇറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്.

പ്രധാന താരങ്ങളുടെ പരിക്കാണ് ചെൽസി നേരിടുന്ന പ്രധാന വെല്ലുവിളി. അന്ദ്രീയാസ് ക്രിസ്റ്റിയാൻസനും മൊറാത്തയും ഇത്തവണ കളിക്കാൻ സാധ്യതയില്ല. കഴിഞ്ഞ മത്സരത്തിൽ തീർത്തും നിറം മങ്ങിയ പ്രകടനം കാഴ്ചവച്ച ഗാരി കാഹിലിന് പകരം റൂഡിഗർ ആദ്യ ഇലവനിൽ സ്ഥാനം നേടിയേക്കും. ഡേവിഡ് ലൂയിസും ടീമിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഹാസാർഡിനെ ഫാൾസ്‌ 9 പൊസിഷനിൽ കളിപ്പിച്ചത് ഫലം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ജിറൂദൊ, ഹുഡ്‌സന് ഓഡോയിയോ ആദ്യ ഇലവനിൽ സ്ഥാനം നേടിയേക്കും. വാട്ട്ഫോർഡ് അവസാന 4 കളികളിൽ ജയം കണ്ടിട്ടില്ല. പരിശീലകൻ മാറിയിട്ടും ഫോം വീണ്ടെടുക്കാനാവാത്ത അവർക്ക് സ്വന്തം മൈതാനത്താണ് മത്സരം എന്നത് ആശ്വാസമാവും. വാട്ട് ഫോർഡ് നിരയിൽ ടോം ക്ലെവേർലി പരിക്ക് കാരണം കളിച്ചേക്കില്ല. വാട്ട്ഫോഡിനെതിരെ അവസാനം കളിച്ച 13 കളികളിൽ ഒന്നിൽ പോലും ചെൽസി തോൽവി അറിഞ്ഞിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement