ഇനാപ്പ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഡി11

- Advertisement -

ടിപിഎല്‍ 2020ല്‍ ഡി11ന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ടീം 5 വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. എതിരാളികളായ ഇനാപ്പ് ബ്ലാസ്റ്റേഴ്സിനെ 45/9 എന്ന സ്കോറിലേക്ക് എറിഞ്ഞ് പിടിച്ച ശേഷം ഡി11 6.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 16 റണ്‍സുമായി പുറത്താകാതെ നിന്ന അനൂപ് മാത്രമാണ് ഇനാപ്പ് നിരയില്‍ പൊരുതി നോക്കിയത്. അഞ്ച് താരങ്ങളാണ് ഇനാപ്പ് ബാറ്റിംഗ് നിരയില്‍ പൂജ്യത്തിന് പുറത്തായത്. ഷാജി ഡി11ന് വേണ്ടി രണ്ട് വിക്കറ്റ് നേടുകയും മൂന്ന് റണ്ണൗട്ടുകള്‍ കൂടിയായപ്പോള്‍ ഇനാപ്പ് ബാറ്റിംഗ് പതറി.

ഓപ്പണര്‍ സുനില്‍ രാജും(14) 20 റണ്‍സുമായി പുറത്താകാതെ നിന്ന അഖിലും ചേര്‍ന്നാണ് ഡി11ന്റെ വിജയം അനായാസമാക്കിയത്. ഇനാപ്പിന് വേണ്ടി രാഹുല്‍ സക്കറിയ രണ്ട് വിക്കറ്റ് നേടി.

Advertisement