പെനാൽറ്റി നഷ്ടപ്പെടുത്തി വാറ്റ്ഫോഡ്, സ്പർസിന് സമനില രക്ഷ

- Advertisement -

ദുർബലരായ വാറ്റ്ഫോഡിനോട് സ്പർസിന് നിരാശ സമ്മാനിക്കുന്ന സമനില. പ്രീമിയർ ലീഗിൽ വാറ്റ്ഫോഡിനെ നേരിട്ട മൗറീഞ്ഞോയുടെ സ്പർസിന് ഗോൾ രഹിത സമനില നേടാൻ മാത്രമാണ് സാധിച്ചത്. ഇതോടെ അവസാനം കളിച്ച 4 മത്സരങ്ങളിൽ നിന്ന് കേവലം 2 പോയിന്റ് മാത്രമാണ് അവർക്ക് നേടാനായത്. നിലവിൽ ലീഗിൽ 31 പോയിന്റുമായി ഏഴാം സ്ഥാനത്താണ് സ്പർസ്.

തോൽവിയിൽ നിന്ന് സ്പർസിനെ രക്ഷിച്ച ഗോളി ഗാസനിഗ ആണ് ഇന്നത്തെ മത്സരത്തിൽ ഹീറോ ആയത്. രണ്ടാം പകുതിയിൽ വാറ്റ്ഫോഡിന് ലഭിച്ച പെനാൽറ്റി തടുത്താണ് സ്പർസ് ഗോളി സ്പർസിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചത്. ട്രോയ് ദീനിയാണ് കിക്ക് എടുത്തത്. മത്സരത്തിൽ നേരിയ ആധിപത്യം പുലർത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരാഴ്മകൾ ആണ് സ്പർസിന് വിനയായത്. ഹാരി കെയ്‌നിന്റെ അഭാവത്തിൽ ആക്രമണ നിര ഗോൾ അടിക്കാൻ മറക്കുന്നത് വരും മത്സരങ്ങളിലും സ്പർസിന് തലവേദനയാകും എന്നത് ഉറപ്പാണ്.

Advertisement